ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന കാര്യാലയത്തിലും ആലപ്പുഴ ഒഴികെയുള്ള ജില്ലാ കാര്യാലയങ്ങളിലും ഒഴിവുള്ള അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.
അടിസ്ഥാന യോഗ്യത : ബികോം ബിരുദം ഉള്ളവർ
അധിക യോഗ്യത : Tally Software ലുള്ള പരിചയം.
ജോലി പരിചയം : അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയശേഷം ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്തതില്‍ 2 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.
മറ്റ് വിവരങ്ങൾ
ഒഴിവുകൾ : നിലവില്‍ ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഓരോ ഒഴിവ് വീതം (അതാത് ജില്ലകളിലുള്ളവര്‍ക്ക് മുന്‍ഗണന)
ശമ്പള വിശദാംശങ്ങൾ : Rs.755/- രൂപ (ദിവസവേതനം).
പ്രായപരിധി : 35 വയസ്സിനകം
.അവസാന തീയതി : 18 നവംബർ 2023
അപേക്ഷിക്കുന്ന രീതി
അപേക്ഷകള്‍ കൊറിയര്‍ തപാല്‍/ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ അയക്കുന്ന കവറിന്റെ പുറത്ത് അക്കണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷ എന്ന് വ്യക്തമാക്കേണ്ടതാണ്.
അപേക്ഷ അയക്കേണ്ട മേല്‍ വിലാസം മാനേജിംഗ് ഡയറക്ടര്‍, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്.
സ്റ്റേറ്റ് മുനിസിപ്പല്‍ ഹസ്, വഴുതക്കാട്, തിരുവനന്തപുരം.