പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു
2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടുന്നവർക്കും/ബിരുദ തലത്തിൽ 80% മാർക്കോ /ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള “പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് 2022-23”’ ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്. 2022-23 അദ്ധ്യയന വര്ഷഭത്തിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടൂ/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്ക് 10,000/- (പതിനായിരം രൂപ മാത്രം) രൂപയും, ബിരുദ തലത്തിൽ 80% മാർക്കോ/ ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന വിദ്യാർത്ഥികൾക്ക് 15,000/- (പതിനയ്യായിരം രൂപ മാത്രം) രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും.

ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും.

 മാനദണ്ഡങ്ങൾക്കനുസൃതമായി 2023-24 സാമ്പത്തിക വർഷം എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ തലങ്ങളിൽ നിന്നും 3505 ന്യൂനപക്ഷ വിദ്യാർത്ഥികളെയും, ബിരുദം/ ബിരുദാനന്തര ബിരുദ തലത്തിൽ നിന്നും 810 ന്യൂനപക്ഷ വിദ്യാർത്ഥികളെയുമാണ് ജനസംഖ്യാനുപാതികമായി തെരഞ്ഞെടുക്കുന്നത്.

അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. scholarship.minoritywelfare.kerala.gov.in – എന്ന ലിങ്ക് മുഖേന നേരിട്ടോ അല്ലെങ്കിൽ www.minoritywelfare.kerala.gov.in – എന്ന വെബ് സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഡിസംബർ 18. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2300523, 0471-2302090


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain