വാട്സ്ആപ്പ് ഉപയോഗിക്കുന്ന എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കുക.
നിലവിൽ നിങ്ങളുടെ നമ്പർ നിശ്ചിത ദിവസത്തിൽ ഉപയോഗിക്കാതിരിക്കുകയാണെങ്കിൽ സർവീസ് പ്രൊവൈഡർ പ്രസ്തുത നമ്പർ പുതിയ ഒരു കസ്റ്റമറിന് നൽകിവരുന്നു.അതുകൊണ്ടുതന്നെ നിങ്ങൾ ഒരിക്കൽ ഉപേക്ഷിച്ച നമ്പർ കുറെ നാളുകൾക്ക് ശേഷം മറ്റൊരാൾക്ക് ലഭിക്കാൻ സാധ്യത കൂടുതലാണ്. നിങ്ങൾ ഉപയോഗിക്കുന്ന സമയത്ത് വാട്സ്ആപ്പ് പോലെയുള്ള അക്കൗണ്ടുകൾ അതിൽ എടുത്തിട്ടുണ്ടെങ്കിൽ പുതിയ നമ്പർ ലഭിക്കുന്ന ആൾക്കും നിങ്ങളുടെ അക്കൗണ്ടിൽ ആക്സസ് ചെയ്യാൻ സാധ്യത കൂടുതലാണ്.
അതുകൊണ്ടുതന്നെ നിങ്ങൾ നമ്പർ മാറുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ വാട്സ്ആപ്പ് പോലെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ എല്ലാ ഡാറ്റകളും റിമൂവ് ചെയ്യേണ്ടതാണ്. വാട്സാപ്പിൽ തന്നെ അക്കൗണ്ട് സെക്ഷനിൽ പോയി കഴിഞ്ഞാൽ അവിടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ കാണാൻ സാധിക്കും. അതോടൊപ്പം ഡ്രൈവ് പോലെയുള്ള സംവിധാനങ്ങളിൽ നൽകിയിരിക്കുന്ന വാട്സ്ആപ്പ് ഡേറ്റുകളും ക്ലിയർ ചെയ്യാൻ മറക്കരുത്.