ജനമൈത്രി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തിൽ ആരംഭിക്കുന്ന 133 ബ്രാഞ്ചുകളി ലേയ്ക്കു നിരവധി ജോലി ഒഴിവുകൾ

ജനമൈത്രി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തിൽ ആരംഭിക്കുന്ന 133 ബ്രാഞ്ചുകളി ലേയ്ക്കു നിരവധി ജോലി ഒഴിവുകൾ


കേന്ദ്ര സഹകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ജനമൈത്രി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ്
സൊസൈറ്റി കേരളത്തിൽ ആരംഭിക്കുന്ന 133 ബ്രാഞ്ചുകളി ലേയ്ക്കുള്ള വിവിധ തസ്‌തികകളിലേയ്ക്കുള്ള നിയമനത്തിന് സാധ്യതാ പട്ടിക തയ്യാറാക്കുന്നതിന് (ഒരു നിയോജക മണ്ഡലത്തിൽ ഒരു ബ്രാഞ്ച്)ഓൺലൈൻ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. 8 കാറ്റഗറിയിലേയ്ക്കുള്ള നിയമനങ്ങൾക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.


18 നും 45നും മദ്ധ്യേ പ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ സംവരണതത്വങ്ങൾ പാലിച്ചായിരിക്കും നിയമനം. പരീക്ഷാ ഫീസുകൾ ഇല്ല. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ www.jmsc.in എന്ന സൈറ്റിൽ നിന്നും അപേക്ഷകൾ ഡൗൺലോഡ് ചെയ്ത‌് .പൂരിപ്പിച്ചു janamaithricare@gmail.com എന്ന ഇമെയിൽ വഴിയോ, ജന മൈത്രി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, തനിമ ഡെയ്ലി ബിൽഡിംഗ്, തൈക്കാട് പി.ഒ, പനവിള ജംഗ്ഷൻ, തിരുവനന്തപുരം - 695014 എന്ന വിലാസത്തിൽ തപാൽ/കൊറിയർ വഴിയോ അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ഡിസംബർ 15 -ാം തീയതി വരെ മാത്രം. പരീക്ഷാ തീയതി, സമയം, ഹാൾടിക്കറ്റ് എന്നിവ ഡൽഹിയിലെ സെൻട്രൽ ഓഫീസിൽ നിന്നും അപേക്ഷകന് നേരിട്ട് അയയ്ക്കുന്നതാണ്.

🛑 റീജിയണൽ മാനേജർ - (കാറ്റഗറി നമ്പർ 1/03) ഒഴിവു 14

ശമ്പളം - 12500-600-28000, കേന്ദ്ര ഡിഎ 42%, പ്രായം 25 നും 50 നും മദ്ധ്യേ വിദ്യാഭ്യാസ യോഗ്യത -ബിരുദാനന്തരബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവും, അക്കൗ ണ്ടിംഗ് കോഴ്സുകളിലെ പഠനവും.

🛑 മാനേജർ - (കാറ്റഗറി നമ്പർ 2/03) ഒഴിവുകൾ 113

ശമ്പളം - 11500-500-26000, കേന്ദ്ര ഡിഎ 42%, പ്രായം - 25 നും 45 നും മദ്ധ്യേ, വിദ്യാഭ്യാസ യോഗ്യത - ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവും, അക്കൗണ്ടിംഗ് കോഴ്‌സുകളിലെ പഠനവും.

🛑 അസി.മാനേജർ (കാറ്റഗറി നമ്പർ 3/03) ഒഴിവുകൾ 113 -

ശമ്പളം - 9500-400-22700, കേന്ദ്ര ഡിഎ 42%, പ്രായം 25 നും 45 നും മദ്ധ്യേ വിദ്യാഭ്യാസ യോഗ്യത - ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവും, അക്കൗണ്ടിംഗ് കോഴ്സുകളിലെ പഠനവും.

🛑അക്കൗണ്ടന്റ്റ് - (കാറ്റഗറി നമ്പർ 4/03) ഒഴിവുകൾ 113

ശമ്പളം 9000-350-22000, കേന്ദ്ര ഡിഎ 42%, പ്രായം - 22 നും 45 നും മദ്ധ്യേ, വിദ്യാഭ്യാസ യോഗ്യത - ബികോം വിത്ത്
കോർപ്പറേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനവും, അക്കൗണ്ടിംഗ് കോഴ്‌സുകളിലെ പഠനവും.


🛑ക്യാഷ്യർ - (കാറ്റഗറി നമ്പർ 5/03) ഒഴിവുകൾ 113 -

ശമ്പളം 8500-300-21100, കേന്ദ്ര ഡിഎ 42%, പ്രായം 20 നും 45 നും മദ്ധ്യേ, വിദ്യാഭ്യാസ യോഗ്യത - പന്ത്രണ്ടാം ക്ലാസ്സോ തത്തുല്യ മായതോ, കമ്പ്യൂട്ടർ പരിജ്ഞാനവും, അക്കൗണ്ടിംഗ് കോഴ്സുകളിലെ പഠനവും

🛑ക്ലർക്ക് - (കാറ്റഗറി നമ്പർ 6/03) ഒഴിവുകൾ 350

ശമ്പളം 7100-250-15350, കേന്ദ്ര ഡിഎ 42%, പ്രായം - 18 നും 45 നും മദ്ധ്യേ, വിദ്യാഭ്യാസ യോഗ്യത - പന്ത്രണ്ടാം ക്ലാസ്സോ തത്തുല്യമായതോ, കമ്പ്യൂട്ടർ പരിജ്ഞാനവും, അക്കൗണ്ടിംഗ് കോഴ്സുകളിലെ പഠനവും

🛑 ജില്ലാതല കോ-ഓഡിനേറ്റർ - (കാറ്റഗറി നമ്പർ 7/03) ഒഴിവുകൾ 14

ശമ്പളം - 11500-500-26000, കേന്ദ്ര ഡിഎ
42%, പ്രായം 25 നും 50 നും മദ്ധ്യേ, വിദ്യാഭ്യാസ യോഗ്യത ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവും, അക്കൗണ്ടിംഗ് കോഴ്സുകളിലെ പഠനവും (എം.ബി.എ കാർക്ക് മുൻഗണന)

നോട്ട് : - ഓൺലൈൻ പരീക്ഷയിലൂടെയായിരിക്കും നിയമനം. (പഠനഗൈഡ് നൽകുന്നതാണ്.) 100 മാർക്കിൻ്റെ 100 ഒബ്‌ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാകും ഉണ്ടാകുക. ഇതിൽ 20 ചോദ്യം പ്രാദേശിക ഭാഷയിലായിരിക്കും. ഈ 20 ചോദ്യത്തിന് 12 മാർക്ക് ലഭിച്ചി രിക്കണം. 60 ശതമാനം മാർക്ക് ലഭിക്കുന്നവരാണ് മെരിറ്റ് ലിസ്റ്റിൽ വരുന്നത്. ജോലിയുടെ സ്വഭാവം തെരഞ്ഞെടുക്കപ്പെടുന്നവർ അതാത് ജില്ലകളിലെ ബ്രാഞ്ചുകളിൽ നിയമനം ലഭിക്കുന്നതാണ്.സാദ്ധ്യത പട്ടികയിലെ മുൻഗണന, അഭിമുഖത്തിലെ എലിജിബി = ലിറ്റി, പ്രവർത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് നിയമനം, പങ്കാളിത്തപെൻഷനിലും, ഡെത്ത്കം ഇൻക്രിമെൻ്റ് പദ്ധതി അംഗത്വം. തുടങ്ങി കേന്ദ്ര സഹകരണ മന്ത്രാലയം നിർദ്ദേശിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കും. കാറ്റഗറി 1 മുതൽ 6 വരെയുള്ള കാറ്റഗറിയ്ക്ക് (ജെ.ഡി .സി.യും, ധനകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്‌ത്‌ പ്രവർത്തിപരിചയം ഉള്ളവർക്ക് നിയമനത്തിൽ മുൻഗണന)

അപേക്ഷാക്രമം, അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി - 25/12/2023,20 പഠനോപകരണ വിതരണം. 26/12/2023 ന് മുൻപ് (ഇ-മെയിൽ വഴി),ഹാൾടിക്കറ്റ് വിതരണം - 29/12/2023 ന് മുമ്പ് (ഇ-മെയിൽ വഴി), ഓൺലൈൻ പരീക്ഷാ സമയം 10/01/ 2024 രാവിലെ 11 മണിയ്ക്കും 11.30 നും ഇടയിൽ, സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കുന്നത് - 20/1/2024 നു ശേഷം, നിയമനം- 10/02/2024നു ശേഷം.

ജനസേവകൻ - (കാറ്റഗറി നമ്പർ 8/03)

പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി പ്രകാരം ഗ്രാമസേവകൻ, ഗ്രാമസേവികമാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ഒഴി വുകൾ -കേരളത്തിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിലെ 18,825 വാർഡുകളിലേയ്ക്കാണ് (250 വീടിന് 1ഒഴിവ്) -സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ശമ്പളം 12000+ 3000 യാത്രാബത്ത, പ്രായം - 18 നും 50 നും മദ്ധ്യേ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്,നിയമനം താൽക്കാലികമായിരിക്കും (സ്ഥിരമാകാനുള്ള സാധ്യത) കേന്ദ്ര സഹകരണ സംഘം ജീവനക്കാർക്കുള്ള എല്ലാവിധ ആനുകൂല്യങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും.

മലയാളം നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും കഴിവുള്ളവർ ആയിരിക്കണം. ഓൺലൈൻ പരീക്ഷ സാദ്ധ്യത പട്ടി കയിലെ മുൻഗണന, അഭിമുഖത്തിലെ എലിജിബിലിറ്റിയുടെ അടിസ്ഥാ നത്തിൽ നിയമനം.(ഓൺലൈൻ പരീക്ഷയിലൂടെയായിരിക്കും നിയമനം. (പഠനഭാഗം സൗജന്യമായി നൽകുന്നതാണ്.) 100 മാർക്കിന്റെ 20 ഒബ്ജക്ട‌ീവ് ടൈപ്പ് ചോദ്യങ്ങളാകും ഉണ്ടാകുക. 60 ശതമാനം മാർക്ക് ലഭിക്കുന്നവരാണ് മുൻഗണനാലിസ്റ്റിൽ വരുന്നത്)ജോലിയുടെ സ്വഭാവം നിയമനം ലഭിക്കുന്ന ജീവനക്കാരുടെ പരിസരത്ത് ഉൾപ്പെടുന്നതും ഒരു വാർഡിൽ ഉള്ളതുമായ 250 വീടുകളിലെ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് അവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകൾ പ്രഖ്യാപിക്കുന്ന വികസന പദ്ധതികളും ജനങ്ങളിലേയ്ക്ക് എത്തിക്കുകയും അവർക്ക് അത് ലഭിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും വീടുകളിലെത്തി സൗജന്യമായി ചെയ്ത് നൽകുന്നതാണ് ജോലി. (പാഠ്യഭാഗങ്ങൾ വായിക്കു മ്പോൾ ഈ ജോലിയുടെ പൂർണ്ണവിവരം ലഭിക്കുന്നതാണ്)

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain