വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ജോലി വിവരണങ്ങൾ പൂർണമായി വായിച്ച് മനസ്സിലാക്കുക നേരിട്ട് അപേക്ഷിക്കാം.
ജോലി ഒഴിവുകൾ
🔹സ്കിൽ സെന്റർ കോഓർഡിനേറ്റർ, 🔹സ്കിൽസെന്റർ അസിസ്റ്റന്റ്,
🔹ട്രെയിനർ വെയർഹൗസ് അസ്സോസിയേറ്റ്,
🔹ട്രെയിനർ -ഡ്രോൺ സെർവീസ് ടെക്നിഷ്യൻ
എന്നീ തസ്തികകളിലേക്ക് ഓരോ ഒഴിവു വീതമാണ് ഉള്ളത്
യോഗ്യത വിവരങ്ങളും അപേക്ഷ ഫോം മാതൃകയും മറ്റു വിവരങ്ങളും
സ്കൂൾ നോട്ടിസ് ബോർഡിൽ ലഭ്യമാണ്. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സ്കൂളിൽ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ28. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9446739381.
ഫീൽഡ് സൈക്യാട്രിസ്റ്റ് നിയമനം
കോട്ടയം: ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഫീൽഡ് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജനുവരി ആറിന് രാവിലെ 11 മണിക്ക് എൻ.എച്ച്.എം. കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. വിശദ വിവരത്തിന് ഫോൺ :0481-2562778
സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക്
ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നു
താത്പര്യമുള്ള വിമുക്തഭടന്മാര്‍ ബയോഡാറ്റ, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 29 ന് രാവിലെ 11.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ടെത്തണം. ചിറ്റൂര്‍ മേഖലയിലെ വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.