പ്ലസ് ടു യോഗ്യത ഉള്ളവർക്ക് ഫെസിലിറ്റേറ്റർ നിയമനം, നടത്തുന്നു ഡിസംബർ എട്ട് വരെ അവസരം.

പ്ലസ് ടു യോഗ്യത ഉള്ളവർക്ക് ഫെസിലിറ്റേറ്റർ നിയമനം, നടത്തുന്നു ഡിസംബർ എട്ട് വരെ അവസരം.
നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന 32 സാമൂഹ്യപഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു.
പ്ലസ്ടു / ടി.ടി.സി/ ഡിഗ്രി/ ബി. എഡ് യോഗ്യതയുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം.

ശമ്പളം: പ്രതിമാസം 15,000 രൂപ വേതനമായി ലഭിക്കും.
പഠനമുറികൾ പ്രവർത്തിക്കുന്ന സങ്കേതങ്ങളിൽ താമസിക്കുന്നവർക്ക് മുൻഗണനയുണ്ടായിരിക്കും.

താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ ജാതി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബർ എട്ടിന് മുൻപായി പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷൻ, നെടുമങ്ങാട് എന്ന വിലാസത്തിൽ ലഭ്യമാക്കണം.

എറണാകുളം ജില്ലയിലെ താത്കാലിക ജോലി ഒഴിവ് 
 
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഏറോമോഡലിങ് ഇൻസ്‌ട്രക്ടർ കം സ്റ്റോർ കീപ്പർ എന്ന തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ വിമുക്ത ഭടൻമാർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവു നിലവിലുണ്ട്.

നിശ്ചിത യോഗ്യതകൾ ഉള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കട്ടുകൾ സഹിതം ഡിസംബർ 19ന് മുൻപ് അതാതു എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

പ്രായപരിധി: 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം) ഭിന്നശേഷിക്കാർ അർഹരല്ല.

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, സ്റ്റാറ്റിക്, ഫ്ലയിങ് എയ്റോ മോഡലുകളിൽ വൈദഗ്ദ്യം, ഇംഗ്ലീഷിൽ പ്രാവിണ്യം എന്നിവ ഉണ്ടായിരിക്കണം, 'സി' സർട്ടിഫിക്കറ്റിന് അർഹരായ വിമുക്ത ഭടന്മാരെ പരിഗണിക്കുന്നതാണ്. വേതനം: 27800-54400.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain