Employment exchange farm assistant Job Recruitment 2024
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ഫാം അസിസ്റ്റന്റ് നിയമനം|employment exchange farm assistant Job Recruitment 2024
ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാം അസിസ്റ്റന്റ് ഗ്രേഡ് രണ്ട് വെറ്ററിനറിയുടെ രണ്ട് താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തും.പത്താം ക്ലാസ്സ് യോഗ്യതയിൽ ജോലി നേടാവുന്ന ഈ ഒഴിവിലേക്കു എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി രജിസ്റ്റർ ചെയ്ത് ജോലി നേടാം.
യോഗ്യത വിവരങ്ങൾ:
1.എസ് എസ് എല്‍ സി പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം.
2.അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി അംഗീകരിച്ച ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സ് പൂര്‍ത്തീകരിക്കണം. അല്ലെങ്കില്‍ തത്തുല്യം.
നിശ്ചിതയോഗ്യതയുള്ളവരുടെ അഭാവത്തില്‍ പരിഗണിക്കുന്നവര്‍ പ്ലസ്ടു പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം, ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ലൈവ് സ്റ്റോക്ക് മാനേജെന്റില്‍ ഡിപ്ലോമ, പൗള്‍ട്ടറി പ്രൊഡക്ഷന്‍ /ഡയറി സയന്‍സ്/ലബോറട്ടറി ടെക്‌നിഷ്യന്‍ എന്നിവയില്‍ ഡിപ്ലോമ.
പ്രായപരിധി : 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം .
പ്രായം, വിദ്യാഭ്യാസ യോഗ്യത. എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി നാലിനകം ബന്ധപ്പെട്ട കാസര്‍ഗോഡ് ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം