സ്റ്റോർ കീപ്പർ മുതൽ ജോലി ഒഴിവുകൾ
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഏറോമോഡലിങ് ഇൻസ്‌ട്രക്ടർ കം സ്റ്റോർ കീപ്പർ എന്ന തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ വിമുക്ത ഭടൻമാർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കട്ടുകൾ സഹിതം ഡിസംബർ 19ന് മുൻപ് അതാതു എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.പ്രായപരിധി: 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം) ഭിന്നശേഷിക്കാർ അർഹരല്ല.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, സ്റ്റാറ്റിക്, ഫ്ലയിങ് എയ്റോ മോഡലുകളിൽ വൈദഗ്ദ്യം, ഇംഗ്ലീഷിൽ പ്രാവിണ്യം എന്നിവ ഉണ്ടായിരിക്കണം, ‘സി’ സർട്ടിഫിക്കറ്റിന് അർഹരായ വിമുക്ത ഭടന്മാരെ പരിഗണിക്കുന്നതാണ്. വേതനം: 27800-54400.
🔺ഇ-ഹെൽത്ത് കേരള പ്രൊജക്ടിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ‘ട്രെയിനി സ്റ്റാഫ്’ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ, ഹാർഡ്‍വെയർ ആന്റ് നെറ്റ്വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‍വെയർ ആന്റ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ എട്ടിന് മുമ്പായി ehealthmlp@gmail.com എന്ന ഇ-മെയിൽ വിലാസത്തില്‍ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9745799946.
🔺നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന 32 സാമൂഹ്യപഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. പ്ലസ്ടു / ടി.ടി.സി/ ഡിഗ്രി/ ബി. എഡ് യോഗ്യതയുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രതിമാസം 15,000 രൂപ വേതനമായി ലഭിക്കും. പഠനമുറികൾ പ്രവർത്തിക്കുന്ന സങ്കേതങ്ങളിൽ താമസിക്കുന്നവർക്ക് മുൻഗണനയുണ്ടായിരിക്കും.
താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ ജാതി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബർ എട്ടിന് മുൻപായി പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷൻ, നെടുമങ്ങാട് എന്ന വിലാസത്തിൽ ലഭ്യമാക്കണം.
🔺ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ.എന്‍.ടി. വിഭാഗത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഓഡിയോളജി& സ്പീച്ച് ലാംഗ്വേജ് പത്തോളജിയില്‍ ബിരുദം/ ബിരുദാനന്തര ബിരുദം (ബി.എ.എസ്.എല്‍.പി./ എം.എ.എസ്.എല്‍.പി.) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 20നും 40നു മധ്യേ പ്രായമുള്ളവര്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം 12ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍; 0477 2282367.