ആയിരംതെങ്ങ് സര്‍ക്കാര്‍ ഫിഷ് ഫാമില്‍ ഫാം ലേബറര്‍ തസ്തികയില്‍ തൊഴിലാളികളെ ദിവസ വേതന അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കുന്നു താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
ഫാം ലേബറര്‍ യോഗ്യത വിവരങ്ങൾ ചുവടെ നൽകുന്നു.
ഏഴാം ക്ലാസ്, നീന്തുവാനും വീശുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിലും പ്രാവിണ്യം ഉണ്ടായിരിക്കണം
പ്രായപരിധി 25-45
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവര്‍ക്കും സ്ഥാപനത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന
വിദ്യാഭ്യാസ യോഗ്യതയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം വെള്ള പേപ്പറില്‍ ഫോട്ടോ പതിച്ച അപേക്ഷ ഫാം മാനേജര്‍, ഗവണ്‍മെന്റ് ഫിഷ് ഫാം, അഡാക്, ആയിരംതെങ്ങ്, ആലുംപീടിക പി ഒ, പ്രയാര്‍, ഓച്ചിറ കൊല്ലം 690547 എന്ന വിലാസത്തില്‍ ഫെബ്രുവരി 20നകം ലഭിക്കണം. ഫോണ്‍ 8078791606, 8281925448, 9447462111.
മറ്റു ജോലി കഴിവുകളും
താത്ക്കാലികനിയമനം
കരുനാഗപ്പള്ളി എഞ്ചിനിയറിങ് കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം.
യു ജി സി മാനദണ്ഡ പ്രകാരമുള്ള യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനവരി 27ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂവിന് ഹാജാരാകണം. വിവരങ്ങള്‍ക്ക്: www.ceknpy.ac.in ഫോണ്‍: 0476-2666160, 2665935.
🔰അസിസ്റ്റന്റ് മാനേജര്‍ നിയമനം
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജര്‍ (ബൈന്റിങ്) ( ഒരു സ്ഥിരം ഒഴിവ്) തസ്തികയിലേക്ക് ഓപ്പണ്‍ വിഭാഗത്തില്‍ നിന്നും നിയമനം നടത്തും.
യോഗ്യത: പ്രിന്റിങ് ടെക്‌നോളജിയില്‍ ഫസ്റ്റ് ക്‌ളാസ് ബിടെക്ക് /ബി ഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്‌നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഫസ്റ്റ് ക്‌ളാസ് ഡിപ്ലോമയും 8 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവും.
പ്രായപരിധി 18-36 (ഇളവുകള്‍ അനുവദനീയം). ജനുവരി 30നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484 2312944.