കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ ജോലി നേടാം | Kerala agricultural university jobs 2024

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏലം ഗവേഷണകേന്ദ്രം പാമ്പാടുംപാറയിൽ ദിവസവേതന അടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് ഫാം ഓഫീസർ ഗ്രേഡ് II തസ്തികയിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തപ്പെടുന്നു.
 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 30-01-2024 -ന് ഉച്ചകഴിഞ്ഞ് 02.00 മണിക്ക് ഏലം ഗവേഷണകേന്ദ്രം പാമ്പാടുംപാറയിൽ വയസ്സ്, വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകേണ്ടതാണ്.

വിദ്യാഭ്യാസയോഗ്യത : ബി.എസ്.സി. (അഗ്രിക്കൾച്ചർ) / ബി.എസ്.സി.(ഹോണേഴ്സ്) അഗ്രി.

വേതനം : . 955/-

പ്രായം : 18 മുതൽ 36 വയസ് വരെ
01-01-2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. (ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നപക്ഷം വയസ്സിളവിന് അർഹതയുള്ളവർക്ക് നിയമാനുസൃത ഇളവ് അനുവദിക്കുന്നതാണ്).

കേരള കാർഷിക സർവ്വകലാശാലയിൽ നിന്നൊഴികെയുള്ള ബിരുദധാരികൾ ഇക്വലൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തിസമയങ്ങളിൽ 04868 236263 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain