താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ പോസ്റ്റ് പൂർണ്ണമായും വായിക്കുക.ഷെയർ ചെയ്യുക
യോഗ്യത വിവരങ്ങൾ?
യോഗ്യത: പ്ലസ് ടു. പ്രായപരിധി: 25 മുതൽ 45വരെ ഉള്ളവർക്ക് അവസരം
അയൽക്കൂട്ട അംഗമോ, അയൽക്കൂട്ട കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് എന്നിവയിൽ അങ്കമായിരിക്കുന്ന വ്യക്തിക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
സ്ത്രീകൾക്ക് മുൻഗണന ഉണ്ടായിരിക്കും. ജോലിക്കായ് അപേക്ഷിക്കുന്ന അപേക്ഷകർ ഭരണിക്കാവ്, മാവേലിക്കര ബ്ലോക്ക് പരിധിയിൽ സ്ഥിര താമസമുള്ളവർ തന്നെ ആയിരിക്കണം.
ജോലിക്കായ് അപേക്ഷിക്കാം?
വൈറ്റ് പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ മറ്റു യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികളും, ആധാർ കാർഡ് കോപ്പി, സി.ഡി.എസ്. ചെയർപേഴ്സൻ്റെ സാക്ഷ്യപത്രവും എന്നിവ സഹിതം ജനുവരി 10വൈകുന്നേരം അഞ്ചിനകം ജില്ല മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ, വലിയകുളം, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ അപേക്ഷിക്കാം.
അപേക്ഷിക്കുമ്പോൾ അപേക്ഷയുടെ പുറത്ത് എസ്.വി.ഇ.പി ഭരണിക്കാവ് ബ്ലോക്ക് എം.ഇ.സി. അപേക്ഷ എന്ന് എഴുതി ചേർക്കണം.
വിവരങ്ങൾക്ക് സി.ഡി.എസ് ഓഫീസുമായി ബന്ധപെടുക, നമ്പർ
ഫോൺ : 9400920199