കരിയർ എക്സ്‌പോ-ദിശ 2024 | Expo Disha Mega Job Fair 2024

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ളോയബിലിറ്റി സെന്ററിന്റെയും സംസ്ഥാന യുവജന കമ്മീഷൻന്റെയും ആഭിമുഖ്യത്തിൽ പാലാ സെൻ്റ് തോമസ് കോളജിന്റെ സഹകരണത്തോടെ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24ന് പാലാ സെന്റ് തോമസ് കോളജിൽ വെച്ചാണ് 'കരിയർ എക്സ്‌പോ-ദിശ 2024' സംഘടിപ്പിക്കുന്നത്.
ആയിരത്തിലധികം ഒഴിവുകളിലേക്കാണ് നിയമനം ലഭിക്കുക. 50ൽ അധികം കമ്പനികളാണ് കരിയർ എക്സ്പോ-ദിശ മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 24, ശനിയാഴ്ചയാണ് തൊഴിൽ മേള നടക്കുന്നത്. രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

ഓൺലൈൻ രജിഷ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. 
 ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും.


ബയോഡേറ്റ 5 കോപ്പികൾ, പാസ്പോര്ട്ട് സൈസ് ഫോട്ടോ 5 കോപ്പികൾ, സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ എന്നിവ തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോ​ഗാർഥികളുടെ പക്കൽ ഉണ്ടായിരിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain