അങ്കണവാടി വർക്കർ/ ഹെൽപ്പർ; അഭിമുഖം 21ന്
ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ തസ്‌തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം ഫെബ്രുവരി 21ന് രാവിലെ 9.30നും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിച്ചവർക്കുള്ള അഭിമുഖം രാവിലെ 11 മണിക്കും ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും.
അപേക്ഷ സമർപ്പിച്ചവർ അഭിമുഖ കത്തും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും മറ്റ് അനുബന്ധ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖ കത്ത് ലഭിക്കാത്തവർ തലശ്ശേരി ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക.
പഞ്ചകർമ്മ വകുപ്പിൽ കരാർ നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ പഞ്ചകർമ്മ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃതതി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, ആധാർ, പാൻകാർഡ് എന്നിവയുടെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഫെബ്രുവരി 22ന് രാവിലെ 11 മണിക്ക് ഗവ. ആയുർവേദ കോളേജിൽ ഹാജരാകണം.
താൽക്കാലിക നിയമനം
പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ തസ്‌തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 21ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന കൂടിക്കാഴ്‌ചക്ക് ഹാജരാകുക..
താത്കാലിക നിയമനം
പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ വിവിധ തസ്‌തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗർത്ഥികൾ ഫെബ്രുവരി 22, 23 തീയതികളിൽ രാവിലെ പത്തിന് വിദ്യാലയത്തിൽ അഭിമുഖത്തിന് ഹാജാരവണം. വിശദവിവരങ്ങൾക്ക് www.kvmallappuram.kvs.ac.in.