ക്ലർക്ക് നിയമനം
തേങ്കുറിശി ഗ്രാമപഞ്ചായത്ത് എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ താത്കാലികമായി ക്ലാർക്കിനെ നിയമിക്കുന്നു. യോഗ്യരായവർ ഫെബ്രുവരി 28ന് രാവിലെ 10:30 ന് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം എത്തണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഒഴിവ്
കണ്ണൂർ ജില്ലയിലെ ഒരു എയ്‌ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്തമാറ്റിക് തസ്‌തികയിൽ ഭിന്നശേഷി - കാഴ്ച പരിമിതർക്ക് സംവരണം ചെയ്‌ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ശമ്പളം: 45600-95600/ രൂപ. പ്രായം : 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം).
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 29 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻ്റ് എക്‌സിക്യൂടീവ് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിലോ, അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ്റ് എക്സ്‌ചേഞ്ചിലോ നേരിട്ട് ഹാജരാകണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ്റ് ഓഫീസർ (പി ആൻ്റ് ഇ) അറിയിച്ചു നിലവിൽ ജോലി ചെയ്തുകാണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
അക്രഡിറ്റഡ് ഓവർസിയർ നിയമനം
വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് രണ്ടിന് കോട്ടായി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ അക്രഡിറ്റഡ് ഓവർസിയർ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് കരാർ നിയമനത്തിനായി മാർച്ച് രണ്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ ഡിപ്ലോമ ആണ് യോഗ്യത. യോഗ്യതയുള്ളവർ മതിയായ രേഖകൾ സഹിതം നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തി സമയങ്ങളിൽ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സീനിയർ സെക്രട്ടറി.
ഗസ്റ്റ് ലക്‌ചറർ നിയമനം
എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ സോഫ്റ്റ് വെയർ, ഹാർഡ് വെയർ ഗസറ്റ് ലക്ചറർ നിയമനത്തിന് അപേക്ഷിക്കാം. കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ലക്‌ചറർക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒന്നാം ക്ലാസ് ബിടെക് കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.സി.എ, പി.ജി.ഡി.സി.എ ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത.
കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിൻ്റനൻസ് ആൻഡ് നെറ്റ് വർക്കിങ് കോഴ്‌സ് ലക്ചറർക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒന്നാം ക്ലാസ് ബി.ടെക് കമ്പ്യൂട്ടർ സയൻസ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഒന്നാം ക്ലാസ് കമ്പ്യൂട്ടർ കമ്പ്യൂട്ടർ ഹാർഡ്വെയർ/ ഇലക്ട്രോണിക്സ‌് കോഴ്‌സിലുള്ള ത്രിവത്സര ഡിപ്ലോമയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത.താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫെബ്രുവരി 28 ന് രാവിലെ 10 ന് പാലക്കാട് എൽ.ബി.എസ് സെന്റർ ഓഫീസർ ഇൻ ചാർജ് മുമ്പാകെ എത്തണമെന്ന് ഓഫീസർ ഇൻ ചാർജ് അറിയിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.