40 വയസിൽ താഴെയുള്ള ജി എൻ എം/ ബി എസ് സി നഴ്‌സിങ് കഴിഞ്ഞവർക്ക് മാർച്ച് നാലിനു രാവിലെ 11 മണിക്ക് വേങ്ങാട് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം.
🆕നാഷണൽ ആയുഷ് മിഷൻ വഴി മൾട്ടി പർപ്പസ് വർക്കർ തസ്‌തികയിൽ അഞ്ചരക്കണ്ടി ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ കരാർ നിയമനം നടത്തുന്നു.
40 വയസിൽ താഴെയുള്ള ജി എൻ എം/ ബി എസ് സി നഴ്‌സിങ് കഴിഞ്ഞവർക്ക് ഫെബ്രുവരി 29ന് രാവിലെ 11 മണിക്ക് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം.
🆕മലപ്പുറം സമഗ്ര മാനസികാരോഗ്യ പദ്ധതിയിൽ പെരിന്തൽമണ്ണ ഡേ കെയർ യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു.
ജി.എൻ.എം/ ബി.എസ്.സി നഴ്‌സിങ്, കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്സ് രജിസ്ട്രേഷൻ, സൈക്യാട്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
അഭിമുഖം മാർച്ച് രണ്ടിന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും.