ബ്രാഞ്ച് മാനേജർ, പ്രൊജക്റ്റ് മാനേജർ, ടെക്നിക്കൽ എഞ്ചിനിയർ, ടെക്നിക്കൽ എഞ്ചിനിയർ (ട്രെയിനി), ഇൻസ്റ്റാലേഷൻ അസിസ്റ്റന്റ്, കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലായി ആകെ 40 ഒഴിവുകളാണുള്ളത്.
ബ്രാഞ്ച് മാനേജർ ജോലിയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, അല്ലെങ്കിൽ ബിടെക്, ഡിപ്ലോമ സ്‌കിൽ ഇൻ മാനേജിങ് ആൻ്റ് ഇൻ പബ്ലിക് റിലേഷൻസ് യോഗ്യതയുള്ള ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള, 35 വയസ്സിന് താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, ബിടെക്, അല്ലെങ്കിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള 35 വയസ്സിന് താഴെയുള്ള പുരുഷന്മാർക്ക് പ്രൊജക്റ്റ് മാനേജർ തസ്‌തികയിൽ അപേക്ഷിക്കാം.
ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സസ് ഓർ ഐ.ടി.ഐ യോഗ്യതയുള്ള, ഒരു വർഷം പ്രവൃത്തി പരിചയമുള്ള, 28 വയസ്സിന് താഴെയുള്ള പുരുഷന്മാർക്ക് ടെക്നിക്കൽ എഞ്ചിനിയർ,
ടെക്നിക്കൽ എഞ്ചിനിയർ (ട്രെയിനി) എന്നീ തസ്‌തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
പ്ലസ് ടുവാണ് ഇൻസ്റ്റാലേഷൻ അസിസ്റ്റന്റിന്റെ വിദ്യാഭ്യാസ യോഗ്യത. 25 വയസ്സിന് താഴെയുള്ള ജോലിപരിചയമില്ലാത്തവരും പരിചയമുള്ളവരുമായ പുരുഷന്മാർക്ക് ജോലിക്ക് വേണ്ടി അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുള്ള 25 വയസ്സിന് താഴെയുള്ള പുരുഷന്മാർക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ജോലിക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്.
സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിൽ വെച്ച് രാവിലെ 10 മണിക്കാണ് അഭിമുഖം.