എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് മൾട്ടി ടാസ്കിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത അംഗീകൃത ബോർഡിൽ നിന്നുള്ള ഹൈസ്‌കൂൾ/മെട്രിക് തത്തുല്യം. അഭിലഷണീയമായ യോഗ്യതകൾ ആരോഗ്യ മേഖലയിൽ പ്രവൃത്തി പരിചയം. വേതനം 18.000. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് 5 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം
മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഡാറ്റാ എൻട്രിയിലും ഡാറ്റാ മാനേജ്മെൻറിലും അറിവുള്ള ബിരുദം. വേതനം 20,000 ഏകീകരിച്ച വേതനം. മറ്റ് അലവൻസുകൾ ഇല്ലാതെ.അഭിലഷണീയമായ യോഗ്യതകൾ:
ആരോഗ്യ മേഖലയിൽ പ്രവൃത്തി പരിചയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ മാർച്ച് ഏഴിന് രാവിലെ 11 മണിക്ക് പ്രായം, യോഗ്യത, അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസ്സലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം.
🔰റിസർച്ച് അസിസ്റ്റന്റ്റ് നിയമനം
എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് റിസർച്ച് അസിസ്റ്റൻറിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത പ്രസക്തമായ വിഷയത്തിൽ (മെഡിക്കൽ മൈക്രോബയോളജി/ മോളിക്യുലാർ ബയോളജി ബയോടെക്നോളജി) ബിരുദാനന്തര ബിരുദം.
അഭിലഷണീയമായ യോഗ്യതകൾ:
1. മോളിക്യുലാർ ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ പ്രവൃത്തിപരിചയം
2. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലും ഡാറ്റാ മാനേജ്‌മെൻറിലും ഉള്ള അറിവ്
35,000 ഏകീകരിച്ച വേതനം മറ്റ് അലവൻസുകൾ ഇല്ലാതെ
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് നാലിന് രാവിലെ 11 മണിക്ക് (ബന്ധപ്പെട്ട പ്രായം, യോഗ്യത, അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം) അഭിമുഖത്തിൽ പങ്കെടുക്കാം.