ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക് ഇപ്പോള്‍ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.IPPB Executive Recruitment 2024
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കില്‍ മൊത്തം 47 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 15 മാർച്ച് 2024 മുതല്‍ 05 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.
തസ്തികയുടെ പേര് എക്സിക്യൂട്ടീവ് .ഒഴിവുകളുടെ എണ്ണം 47 ..അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍ അപേക്ഷ ആരംഭിക്കുന്ന തിയതി 15 മാർച്ച് 2024 അപേക്ഷിക്കേണ്ട അവസാന തിയതി 05 ഏപ്രിൽ 2024.
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കില്‍ ജോലി പ്രായപരിധി 21-35 വയസ്സ്.വിദ്യഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം എംബിഎ(സെയിൽസ്/മാർക്കറ്റിംഗ് സ്ഥാനാർത്ഥിക്ക് ആദ്യ മുൻഗണന നൽകും മുൻ പരിചയം വിൽപ്പന/പ്രവർത്തനങ്ങൾ സാമ്പത്തിക ഉൽപ്പന്നങ്ങൾ ആയിരിക്കും അഭികാമ്യം.
അപേക്ഷാ ഫീസ് SC/ST/PWD Rs.150/-.മറ്റുള്ളവർ Rs.750/-
IPPB Executive Recruitment 2024 എങ്ങനെ അപേക്ഷിക്കാം?
അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.