ഒരു സ്വകാര്യ ബാങ്കിലെ കോട്ടയം ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലേക്കും, എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ബിസിനസ് പ്രോസസ്സിംഗ് ആൻഡ് ടെക്നോളജി മാനേജ്‌മന്റ് കമ്പനിയിലേക്കും , ഉദ്യോഗാർത്ഥികളെ തേടുന്നു. വിവിധ തസ്തികകളിലേക്കുള്ള മേൽപ്പറഞ്ഞ 150 ഓളം ഒഴിവുകളിലേക്ക്..
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ - കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 19 തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരമ്പുഴയിലുള്ള മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ വെച്ച് സൗജന്യ ജോബ് ഡ്രൈവ് നടത്തുന്നു. പ്ലസ് ടു /ഡിഗ്രി/ പിജി എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷിക്കാം
അന്നേ ദിവസം രാവിലെ 9:30ക്ക് ബയോഡേറ്റ സഹിതം ഓഫീസിലെ രജിസ്ട്രേഷൻ കൗണ്ടറിൽ എത്തിച്ചേരേണ്ടതാണ്.
വിശദവിവരങ്ങൾക്ക് മോഡൽ കരിയർ സെന്റർ കോട്ടയം ഫേസ്ബുക്ക് പേജ് സന്ദർശിക്കുകയോ 0481-2731025, എന്നീ നമ്പറിൽ വിളിക്കുകയോ ചെയ്യുക