കേര ഫെഡ് ഇപ്പോൾ Accountant തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവർക്ക് അക്കൌണ്ടന്റ് പോസ്റ്റുകളിലായി മൊത്തം 5 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി കേരള പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
സ്ഥാപനത്തിന്റെ പേര് : കേര ഫെഡ്
സാലറി Rs.25200-54000
അവസാന തിയതി : 2024 ഏപ്രിൽ 3
Job Location: All Over Kerala
കേര ഫെഡ് ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാൽ, ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം ( Confirmation ) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്.
അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്‌മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ‌് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ Official Notification PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.