Posts

ലക്ഷങ്ങൾ സാലറിയിൽ സർക്കാർ വഴി വിദേശത്ത് ജോലി നേടാം.

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം.
 നഴ്സിങ്ങിൽ ഡിഗ്രിയും ചുരുങ്ങിയത് 2 വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം ഒഡെപെകിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ വച്ച് നൽകും. വിസ പ്രൊസസിങ്ങും സൗജന്യമായി നൽകും. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപെൻഡും ലഭിക്കും. . ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങൾക്കുമായി www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

ഉയർന്ന പ്രായപരിധി: 40 വയസ്. ഇന്റർവ്യൂ 2024 മെയ് മാസം രണ്ടാം വാരം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain