കേരള പി എസ് സി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡിലെ അറ്റൻഡർ ഗ്രേഡ് II ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

 കേരള പി എസ് സി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡിലെ അറ്റൻഡർ ഗ്രേഡ് II ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.


ഒഴിവ്: 2
യോഗ്യത:
1.പത്താം ക്ലാസ്/ തത്തുല്യം
2. സൈക്ലിംഗ് പരിജ്ഞാനം
(വനിത,  PH വിഭാഗങ്ങൾക്ക് സൈക്ലിംഗ് പരിജ്ഞാനം ആവിശ്യമില്ല)

പ്രായം: 18 - 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 16,500 - 35,700 രൂപ

ഉദ്യോഗാർത്ഥികൾ 037/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ് 2ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്


മറ്റ് ജോലി ഒഴിവ് താഴെ നല്കുന്നു 
കൊല്ലം: എല്‍ എ എസ് സുരക്ഷ എം എസ് എം പ്രോജക്ടിലേക്ക് കൗണ്‍സില്‍, ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

യോഗ്യത: കൗണ്‍സിലര്‍ - എം എസ് ഡബ്ല്യൂ/ എം എ സൈക്കോളജി അല്ലെങ്കില്‍ ബി എസ് ഡബ്ല്യൂ/ ബി എ സൈക്കോളജി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഔട്ട് റീച്ച് വര്‍ക്കര്‍ - പ്ലസ്ടു (ജനറല്‍ വിഭാഗം), പത്താം ക്ലാസ് ( എം എസ് എം വിഭാഗം)

എല്‍.എ.എസ് സുരക്ഷ എം എസ് എം പ്രോജക്ട് ഓഫീസ്, ശ്രീ ഗംഗ നഗര്‍-7, രാമന്‍കുളങ്ങര, കാവനാട് പി.ഒയില്‍ ഏപ്രില്‍ എട്ട് രാവിലെ 11ന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain