ദിവസവേതനത്തിൽ കുടുംബശ്രീ മുഖേന പദ്ധതിയില്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ആവാം

 കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന  എം.ഇ ആന്റ് മാര്‍ക്കറ്റിംഗ് പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹണത്തിനായി  ബ്ലോക്ക് കോര്‍ഡിനേറ്ററുടെ  ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ യോഗ്യത ഉൾപ്പെടെ ഉള്ള മറ്റു വിവരങ്ങൾ മനസിലാക്കി അപേക്ഷിക്കുക.


യോഗ്യത : ബിരുദാനന്തര ബിരുദം. കുടുംബശ്രീ അംഗം/ കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. 

പ്രായപരിധി : 2024 മെയ് എട്ടിന് 35 വയസില്‍ കൂടാന്‍ പാടില്ല. ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരാവണം.

അപേക്ഷയും ബയോഡേറ്റയും  ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില , കളക്ടറേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കാം

അപേക്ഷയോടൊപ്പം  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍കൂട്ട അംഗം /കുടുംബശ്രീ അംഗം/ കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും സിഡിഎസ് ന്റെ  സാക്ഷ്യപത്രവും ഉളളടക്കം ചെയ്യണം. 

നിയമന കാലാവധി സെപ്റ്റംബര്‍ 30 വരെ മാത്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15 ന് വൈകുന്നേരം അഞ്ചു വരെ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain