PSC പരീക്ഷ ഇല്ലാതെ കുടുംബശ്രീയിൽ ജോലി നേടാം

 കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന സൂക്ഷ്മ സംരംഭ പദ്ധതിയുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ ഒഴിവുള്ള ഗ്രാമപഞ്ചായത്ത്/ നഗരസഭ കുടുംബശ്രീ സിഡിഎസുകളില്‍ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന മറ്റു ജോലി വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുക.


പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 - 45 വയസിന് മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അപേക്ഷിക്കാം.

യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. 
കംപ്യൂട്ടര്‍  പരിഞ്ജാനം അഭികാമ്യം.

കണക്കും ബിസിനസ് ആശയങ്ങളും മനസിലാക്കാനുള്ള അഭിരുചി ഉണ്ടായിരിക്കണം. 
ഹോണറേറിയം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കും.

ഒഴിവുള്ള സിഡിഎസുകളിലെ സ്ഥിരതാമസക്കാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന.
 കുടുംബശ്രീ അംഗമാണെന്ന് സിഡിഎസ് സാക്ഷ്യപ്പെടുത്തിയ കത്ത്, വിശദമായ ബയോഡോറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ താഴെപ്പറയുന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. 

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി  മെയ് 13 ന് വൈകിട്ട് അഞ്ചുവരെ. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം : ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, കളക്ടറേറ്റ്, മൂന്നാം നില, പത്തനംതിട്ട.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain