സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ജോലി നേടാം എക്സാം ഇല്ലാതെ.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രൻ്റീസുമാരെ തിരഞ്ഞെടുക്കുന്നു. ബി.ടെക് ബിരുദമുള്ള 28 വയസ്സിനു താഴെയുള്ളവർക്കാണ് അവസരം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മുൻപരിചയ രേഖകൾ ഉണ്ടെങ്കിൽ അവയും സഹിതം ജൂൺ 20-ന് രാവിലെ 10.30 മണിക്ക് ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിൽ ഹാജരാവണം. ബോർഡിൻ്റെ ഗ്രാജുവേറ്റ് എഞ്ചിനിയറിങ് അപ്രൻ്റീസായി മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.2) സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. ബിരുദം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ അസോസിയേഷന്‍ മെമ്പര്‍ യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജൂണ്‍ 12ന് മുമ്പായി ksdcsection@gmail.com ഇ-മെയിലില്‍ ലഭ്യമാക്കണം.