വനിതാ ശിശുവികസനവകുപ്പ് നെന്മാറ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ വരുന്ന നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും സെലക്ഷന്‍ ലിസ്റ്റ് രൂപീകരിക്കുന്നതിന് യോഗ്യതയുള്ള വനിതകളില്‍ നിന്നും നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷ ക്ഷണിച്ചു.ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക.
▪️അപേക്ഷ ഫോം നെന്മാറ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭിക്കും.
▪️അപേക്ഷകര്‍ നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരിയാകണം.
▪️പ്രായം 18നും 46നും മധ്യേ. മതിയായ ശാരീരികക്ഷമതയുണ്ടാകണം.
▪️അങ്കണവാടി വര്‍ക്കര്‍ എസ്.എസ്.എല്‍സി പാസ്സാകണം.
▪️അങ്കണവാടി ഹെല്‍പ്പര്‍ എസ്.എസ്.എല്‍.സി പാസ്സാകാന്‍ പാടുള്ളതല്ല.
▪️മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
▪️അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ച്.
അപേക്ഷ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ബ്ലോക്ക് ഓഫീസ് ബില്‍ഡിങ്, വിത്തനശേരി, നെന്മാറ ഓഫീസില്‍ നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 04923 241419.