കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വീണ്ടും അങ്കണവാടികളിൽ ജോലി ഒഴിവുകൾ

 കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വീണ്ടും അങ്കണവാടികളിൽ ജോലി ഒഴിവുകൾ.ജോലി വിവരങ്ങൾ പൂർണ്ണമായി വായിക്കുക ജോലി നേടുക


തൃശൂർ : നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


പ്രായപരിധി- 2024 ജനുവരി ഒന്നിന്ന് 18 -46 വയസ്. എസ്.സി /എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ഉണ്ടാകും.അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായവരും, വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസ്സാകാത്തവരും എഴുതും വായനയും അറിയുന്നവരാകണം.
ജൂലൈ ഒമ്പത് വൈകീട്ട് അഞ്ച് വരെ തളിക്കുളം ഐ.സി.ഡി.എസ് പ്രൊജക്റ്റ് കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കുന്നതാണ് . അപേക്ഷഫോം അതത് പഞ്ചായത്ത് ഓഫീസുകളിലും തളിക്കുളം ഐ.സി.ഡി.എസ് പ്രൊജക്റ്റ് കാര്യാലയത്തിലും ലഭിക്കും. ഫോണ്‍: 0487 2394522.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസനവകുപ്പ് നെന്മാറ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ വരുന്ന നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും സെലക്ഷന്‍ ലിസ്റ്റ് രൂപീകരിക്കുന്നതിന് യോഗ്യതയുള്ള വനിതകളില്‍ നിന്നും നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷ  ക്ഷണിച്ചു.ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക.

അപേക്ഷ ഫോം നെന്മാറ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭിക്കും. 

അപേക്ഷകര്‍ നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരിയാകണം. 
പ്രായം 18നും 46നും മധ്യേ.  മതിയായ ശാരീരികക്ഷമതയുണ്ടാകണം.

 അങ്കണവാടി വര്‍ക്കര്‍ എസ്.എസ്.എല്‍സി പാസ്സാകണം.

 അങ്കണവാടി ഹെല്‍പ്പര്‍ എസ്.എസ്.എല്‍.സി പാസ്സാകാന്‍ പാടുള്ളതല്ല. 

മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ച്. 

അപേക്ഷ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ബ്ലോക്ക് ഓഫീസ് ബില്‍ഡിങ്, വിത്തനശേരി, നെന്മാറ ഓഫീസില്‍ നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain