സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഓഫീസ് അറ്റൻഡന്റ് അഭിമുഖം

 സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓർഫനേജ് കൺട്രോൾ ബോർഡിൽ ഓഫീസ് അറ്റൻഡന്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.


 ജൂൺ 22 രാവിലെ 10.30ന് വികാസ് ഭവൻ കോംപ്ലക്‌സിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡ് കാര്യാലയത്തിലാണ് അഭിമുഖം നടക്കുന്നത്. 

പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 40 വയസിന് താഴെ. 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ തയാറാക്കിയ ബയോഡാറ്റ, സ്‌കൂൾ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം അന്നേദിവസം ഹാജരാകണമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2303077

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain