സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഓഫീസ് അറ്റൻഡന്റ് ജോലി ഒഴിവ്

 സാമൂഹ്യനീതി വകുപ്പിൻ കീഴിലുള്ള ഓർഫനേജ് കണ്ട്രോൾ ബോർഡിൽ ഒഴിവുള്ള ഓഫീസ് അറ്റൻഡന്റ്
തസ്ഥികയിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു,പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് ഇന്റർവ്യൂ വഴി തന്നെ ജോലി നേടാൻ അവസരം, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.



വാക്ക് - ഇൻ - ഇൻറർവ്യൂ ജൂൺ 22.06.2024 ശനിയാഴ്ച രാവിലെ 10.30 മുതൽ വികാസ് ഭവൻ കോംപ്ലക്സിലുള്ള ഓർഫനേജ് കണ്ട്രോൾ ബോർഡ് കാര്യാലയത്തിൽ നടക്കും. 

വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്സ്. പ്രായ പരിധി 40 വയസ്സ്. താല്പര്യമുള്ളവർ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ തയ്യാറാക്കിയ ബയോഡാറ്റ, സ്കൂൾ സർട്ടിഫിക്കറ്റ്, ഐ.ഡി കാർഡ് എന്നിവയുടെ ഒറിജിനൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് ഓർഫനേജ് കണ്ട്രോൾ ബോർഡ് കാര്യാലയത്തിൽ നേരിട്ടോ, 0471-2303077 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain