ഒഴിവുകൾ രണ്ട്.
പ്രായം 18 – 41. പ്രതിഫലം 17,000 രൂപ.
താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 3 വൈകിട്ട് അഞ്ച്.
ഇന്റർവ്യൂ തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളേജിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ആയതിന്റെ പകർപ്പുകളും സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം.
🔰വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ ക്ലര്‍ക്ക് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
എസ്.എസ്.എല്‍.സിയാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തി പരിചയവും അഭികാമ്യം.
താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ രണ്ടിന് രാവിലെ 11 ന് നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.