സർക്കാർ സ്ഥാപനത്തിൽ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം ഇപ്പോൾ അപേക്ഷിക്കാം.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ഓഫീസിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ പി.എം.എം.വി.വൈ വര്‍ക്ക്‌സ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായം 18 നും 40 നും മദ്ധ്യേ. ഡാറ്റ മാനേജ്‌മെന്റ്,

 ഡോക്യുമെന്റേഷന്‍, വെബ് ബെയ്‌സ്ഡ് റിപ്പോര്‍ട്ടിംഗ് തുടങ്ങിയവയില്‍ 3 വര്‍ഷത്തെ ജോലി പരിചയം. ഉദ്യോഗര്‍ത്ഥികള്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28 ന് രാവിലെ 10 ന് അയ്യന്തോള്‍ സിവില്‍ സ്‌റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.

🔰എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ പാറക്കെട്ട് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ജനറല്‍ നഴ്‌സിങ്, ബി എസ് സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40വയസ്. താല്‍പര്യമുള്ളവര്‍ ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain