താലൂക്ക് ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ ഒഴിവുകൾ

 നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, ഡയാലിസിസ് സ്റ്റാഫ് നഴ്സ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു.


ഇതിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 26, 27 തീയതികളില്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ഡയാലിസിസ് ടെക്നീഷ്യന്‍, ഡയാലിസിസ് സ്റ്റാഫ് നഴ്സ് തസ്തികകളിലേയ്ക്ക് ജൂണ്‍ 26 ന് രാവിലെ 11 മണിക്കാണ് ഇന്റര്‍വ്യൂ.

ആറ് മാസത്തില്‍ കുറയാതെ ഡയാലിസിസ് യൂണിറ്റില്‍ ജോലി ചെയ്തവരെ മാത്രമേ ഡയാലിസിസ് സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്ക് പരിഗണിക്കുകയുള്ളു.

പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേയ്ക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 27 ന് രാവിലെ 11 ന് നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ , യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി നേരിട്ട് എത്തേണ്ടതാണ്.
എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്ക്‌ശേഷം അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതും ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് യോഗ്യരായവര്‍ക്ക് നിയമനം നല്‍കുന്നതുമായിരിക്കും.

രാത്രി,കാഷ്വാലിറ്റി ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധത ഉള്ളവരായിരിക്കണം അപേക്ഷകര്‍. നിയമനം, വേതനം,പിരിച്ചു വിടല്‍ എന്നിവ ആശുപത്രി സൂപ്രണ്ടിന്റേയും എച്ച്.എം.സി യുടേയും നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.

നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പ്രസ്തുത തസ്തികയില്‍ പി.എസ്.സി നിയമനം നടക്കുന്നതുവരേയോ ആയിരിക്കും നിയമന കാലാവധി.കാലാവധി കഴിഞ്ഞാല്‍ ജോലിയില്‍ നിന്നും പിരിച്ച് വിടുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain