കേരള മത്സ്യതൊഴിലാളി ക്ഷേമനിധിബോര്‍ഡ് അപേക്ഷ ക്ഷണിച്ചു

 കേരള മത്സ്യതൊഴിലാളി ക്ഷേമനിധിബോര്‍ഡ് (മത്സ്യബോര്‍ഡ്) തിരുവനന്തപുരം മേഖലാകാര്യാലയ പരിധിയില്‍പ്പെട്ട കൊല്ലം ജില്ലയിലെ ഫിഷറീസ് ഓഫീസുകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കും.


യോഗ്യത: ബിരുദം. ജില്ലയില്‍ സ്ഥിരം താമസമുള്ളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും ഫീല്‍ഡ് ജോലിക്ക് പ്രാപ്തരും ആയിരിക്കണം.

പ്രായം- 20 നും 36 നും ഇടയില്‍.

ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇമെയിലിലോ, റീജിയണല്‍ എക്സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, റീജിയണല്‍ ഓഫീസ്, കാന്തി, ജി.ജി.ആര്‍.എ-14, എ റ്റി.സി.82/258, സമദ് ഹോസ്പിറ്റലിന് സമീപം അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂര്‍ പി.ഒ. തിരുവനന്തപുരം - 695035 വിലാസത്തിലോ അയക്കണം.

അവസാന തീയതി ജൂണ്‍ 13.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain