പ്ലസ് ടു ഉള്ളവർക്ക് സർക്കാർ സ്ഥാപനത്തിൽ LD ക്ലർക്ക് ആവാം

 കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ICMR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ, ഹൈദരാബാദ് ഇപ്പോള്‍ ലോവർ ഡിവിഷൻ ക്ലർക്ക്, അപ്പർ ഡിവിഷൻ ക്ലർക്ക്, ലൈബ്രറി ക്ലാർക്ക് & ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റൻ്റ് (ഗ്രൂപ്പ് “സി” പോസ്റ്റുകൾ)തസ്തികയിലേക്ക് നിയമനം.ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 04 ജൂൺ 2024 മുതല്‍ 25 ജൂൺ 2024 വരെ അപേക്ഷിക്കാം.


ജോലി ഒഴിവുകൾ
ലോവർ ഡിവിഷൻ ക്ലർക്ക് -06              
അപ്പർ ഡിവിഷൻ ക്ലർക്ക് -07              
ലൈബ്രറി ക്ലാർക്ക് - 01
ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റൻ്റ് (ഗ്രൂപ്പ് “സി” പോസ്റ്റുകൾ) 01

പ്രായ പരിധി വിവരങ്ങൾ 
18 വയസ് മുതൽ 30 വയസ്സ് വരെ SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.

വിദ്യാഭ്യാസ യോഗ്യത

▪️ലോവർ ഡിവിഷൻ ക്ലർക്ക് 
12-ാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm ടൈപ്പിംഗ് വേഗത (35 w.p.m. ഉം 30 w.p.m. ഉം 10500 KDPH / 9000 KDPH ന് തുല്യമാണ് ഓരോ വാക്കിനും ശരാശരി 5 കീ ഡിപ്രഷനുകൾ)

▪️ അപ്പർ ഡിവിഷൻ ക്ലർക്ക്               
ഒരു അംഗീകൃത സർവകലാശാലയുടെ ബിരുദം അല്ലെങ്കിൽ തത്തുല്യമായ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദം കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm ടൈപ്പിംഗ് വേഗത (35 w.p.m. ഉം 30 w.p.m. ഉം 10500 KDPH / 9000 KDPH ന് തുല്യമാണ് ഓരോ വാക്കിനും ശരാശരി 5 കീ ഡിപ്രഷനുകൾ)

▪️ ലൈബ്രറി ക്ലാർക്ക് മെട്രിക്കുലേഷൻ ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ്.
▪️ ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റൻ്റ് (ഗ്രൂപ്പ് “സി” പോസ്റ്റുകൾ) ലൈബ്രറി സയൻസ് അല്ലെങ്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബാച്ചിലേഴ്സ് ബിരുദം രണ്ടു വർഷത്തെ പ്രഫഷനൽ പരിചയം

അപേക്ഷ ഫീസ്

▪️ SC/ST/Ex-servicemen/വുമൺ എന്നിവർക്ക് ആയിരം രൂപയും ബാക്കിയുള്ളവർക്ക് 1200 രൂപയുമാണ് അപേക്ഷ ഫീസ് നൽകേണ്ടത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.


എങ്ങനെ അപേക്ഷിക്കാം? 

അപേക്ഷ നൽകുന്ന താല്പര്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാം അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്. അപേക്ഷ നൽകുവാനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും  ചുവടെ നൽകിയിരിക്കുന്നു


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain