എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രയുക്തി മിനി ജോബ് ഫെയര്‍ ജൂലൈ 30ന്

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രയുക്തി മിനി ജോബ് ഫെയര്‍ ജൂലൈ 30ന്
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രയുക്തി മിനി ജോബ് ഫെയര്‍ ജൂലൈ 30ന്
ആലുവ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആലുവ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് ജൂലൈ 30ന് പ്രയുക്തി മിനി ജോബ് ഫെയര്‍ നടത്തും. 

യോഗ്യത: എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, എംബിഎ തുടങ്ങിയവ. താല്പര്യമുള്ളവര്‍ ജൂലൈ 30 രാവിലെ 9.30ന് നേരിട്ട് ഹാജരാകണം.

ജോലി നേടാൻ ക്ലിക്ക് 👉 രജിസ്റ്റർ ലിങ്ക്

ജോലി ഒഴിവുകൾ ചുവടെ ഫോട്ടോ പോസ്റ്റിൽ നൽകുന്നു ഒഴിവുകൾ വായിച്ച ശേഷം മുകളിൽ രജിസ്റ്റർ ലിങ്ക് വഴി രജിസ്റ്റർ ചെയ്തു ഇന്റർവ്യൂനു പങ്കെടുക്കുക ജോലി നേടുക.

മറ്റു ജോലി ഒഴിവുകളും ചുവടെ

🛑 കോൺഫിഡ൯ഷ്യൽ അസിസ്റ്റന്റ്

സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാ൯ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ കോൺഫിഡ൯ഷ്യൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.erckerala.org, www.keralaeo.org വെബ്സൈറ്റ് സന്ദ൪ശിക്കുക. വിലാസം ദ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാ൯, ഡിഎച്ച് റോഡ്, ഫോ൪ഷോ൪ റോഡ് ജംക്ഷ൯, ഗാന്ധിസ്ക്വയറിനു സമീപം, എറണാകുളം. 
ഫോൺ - 0484 2346488, 8714356488

🛑 താത്കാലിക നിയമനം

പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് രാത്രി സേവനത്തിന് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി ഒരു മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍. ഇന്റര്‍ര്‍വ്യൂ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10-ന്.

🛑ഫാര്‍മസിസ്റ്റ് നിയമനം

ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റ്‌നെ നിയമിക്കുന്നു. പി എസ്സ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച്ച
 ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂലൈ 29 ന് രാവിലെ 11 മണിക്ക് നടക്കും. ഫോണ്‍ 0490 2330522.

പ്രൊജക്ട് അസിസ്റ്റന്റ് അഭിമുഖം
നെയ്യാർഡാമിൽ പ്രവത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റെ നാഷണൽ ഫിഷ് സീഡ് ഫാമിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൂവോളജിയിൽ ബിരുദാനന്തര ബിരുദം, ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ അക്വാകൾച്ചർ മേഖലയിൽ 3 വർഷത്തിൽ കുറയാതെയുള്ള പ്രവർത്തന പരിചയം എന്നിവയാണ് യോഗ്യത.

അപേക്ഷകർ 20 നും 36 വയസിനും ഇടയിൽ പ്രായമുളളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ച് രാവിലെ 11ന് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് - 0471 2450773

إرسال تعليق

© Kerala Local Job. All rights reserved. Developed by Jago Desain