കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം: തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക തസ്തികയിലേക്ക് ദിവസ വേതനം 755 രൂപ നിരിക്കിൽ ജോലി നോക്കുന്നതിന് താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
▪️ബിരുദമാണ് യോഗ്യത.
▪️കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
▪️ജൂലൈ ഒന്നിന് 50 വയസ് കവിയരുത്.
എഴുത്ത് പരീക്ഷയുടെയും വൈദഗ്ധ്യ പരീക്ഷയുടെയും (എം.എസ് വേഡ്/ ലിബ്രെ ഓഫീസ് റൈറ്റർ, എം.എസ്. എക്സൽ/ ലിബ്രെ ഓഫീസ് കാൽക്ക്, മലയാളം / ഇംഗ്ലീഷ് ടൈപ്പിങ്), അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ദിവസ വേതനാ അടിസ്ഥാനത്തിൽ
ആയിരിക്കും നിയമനം.
താത്പര്യമുള്ളവർ അപേക്ഷ ഓൺലൈനായി കോളജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ 12നകം സമർപ്പിക്കുക. പ്രോസസിങ് ഫീസായി 100 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് (അക്കൗണ്ട് നം. 39754844619, ഐ.എഫ്.എസ്.സി: SBIN007026) അടച്ച ശേഷം പണമടച്ച വിവരങ്ങൾ കൂടി അപേക്ഷയിൽ നൽകുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12.