ഹവൽദാർ (CBIC, CBN) തസ്തികയിൽ 3439 ഒഴിവുണ്ട്. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 4887 ഒഴിവുണ്ട്. കേരളത്തിൽ 112 ഹവൽദാർ ഒഴിവാണ് പ്രതീക്ഷിക്കുന്നത്.
കൃത്യമായ എണ്ണം പിന്നീടു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണിത്.
യോഗ്യത: എസ്എസ്എൽസി.
പ്രായം: ഹവൽദാർ (സിബിഐസി, സിബി എൻ):18-27, എംടിഎസ്: 18-25. എസ്സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി ക്കു മൂന്നും അംഗപരിമിതർക്കു പത്തും വർ ഷം ഇളവുണ്ട്. ഇളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/വർഗം/ഭിന്നശേഷിക്കാർ/വിമുക്തഭടന്മാർ/വനിതകൾ എന്നിവർക്കു ഫീസില്ല. ഓഗസ്റ്റ് ഒന്നു വരെ ഓൺലൈനായി ഫീസടയ്ക്കാം. (BHIM, UPI ആപ്പുകൾ വഴിയോ നെറ്റ് ബാങ്കിങ്/ഡെബിറ്റ് കാർഡ് വഴിയോ അടയ്ക്കാം)
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടം പരീക്ഷയുണ്ട്. ആദ്യഘട്ടം ഒബ്ജക്ടീവ് മാതൃകയിൽ കം പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയാണ്. ഹവൽദാർ തസ്തികയിലേക്കു ശാരീരിക ക്ഷമത/ശാരീരിക അളവെടുപ്പ് അളവെ പരീക്ഷ കൂടിയുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവ നന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്. ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. കേന്ദ്രങ്ങളുടെ കോഡ് : ഉൾപ്പെടെ വിശദാംശങ്ങൾ സൈറ്റിൽ