തൃശൂർ : നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അതത് പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
പ്രായപരിധി- 2024 ജനുവരി ഒന്നിന്ന് 18 -46 വയസ്. എസ്.സി /എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ഉണ്ടാകും.അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായവരും, വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസ്സാകാത്തവരും എഴുതും വായനയും അറിയുന്നവരാകണം.
ജൂലൈ ഒമ്പത് വൈകീട്ട് അഞ്ച് വരെ തളിക്കുളം ഐ.സി.ഡി.എസ് പ്രൊജക്റ്റ് കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കുന്നതാണ് . അപേക്ഷഫോം അതത് പഞ്ചായത്ത് ഓഫീസുകളിലും തളിക്കുളം ഐ.സി.ഡി.എസ് പ്രൊജക്റ്റ് കാര്യാലയത്തിലും ലഭിക്കും.