കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലുമായി വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ

കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലുമായി വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ, വിവിധ ജില്ലകളിൽ ജോലി, നേരിട്ടോ തപാൽ വഴിയോ ജോലി നേടാവുന്നതാണ്, പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക.
ലാബ് ടെക്‌നീഷ്യൻ നിയമനം 

തോട്ടയ്ക്കാട് സാമൂഹീകാ രോഗ്യകേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് ജൂലൈ നാല് ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് അഭിമുഖം നടത്തും.

വിദ്യാഭ്യാസയോഗ്യത: ബി.എസ്.സി. എം.എൽ.ടി/ഡി. എം.എൽ.ടി. (പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവർ ആകണം.) പ്രവർത്തിപരിചയം ഉള്ളവർക്കും പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പരിധിക്കുള്ളിൽ സ്ഥിരതാമസക്കാരായവർക്കും മുൻഗണന. അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.

താല്‍ക്കാലിക നിയമനം

ജില്ലാ പഞ്ചായത്തിന്റെ തെരുവ് നായ പ്രജനന നിയന്ത്രണ പദ്ധതിയിലേക്ക് പടിയൂര്‍ എ ബി സി കേന്ദ്രത്തില്‍ ഡോഗ് ക്യാച്ചര്‍/ ഡോഗ് ഹാന്റ്‌ലര്‍ സേവനം ലഭ്യമാക്കുന്നതിന് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. പരിശീലനം ലഭിച്ചവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന.

താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെയും തിരിച്ചറിയല്‍ രേഖയുടെയും അസ്സലും പകര്‍പ്പും സഹിതം ജൂലൈ നാലിന് വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2700267.

താലൂക്ക് ആശുപത്രിയില്‍ അഭിമുഖം

കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ സ്റ്റാഫ് നഴ്‌സ,് ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: സ്റ്റാഫ് നഴ്‌സ് - ജി.എന്‍.എം./ ബി.എസ്.സി നഴ്‌സിംഗ് (ഡയാലിസിസ് യൂണിറ്റില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം), ഡയാലിസിസ് ടെക്‌നീഷ്യന്‍ - ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ ബി എസ്.സി ഡയാലിസിസ് ടെക്‌നോളജി; പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.   

ജൂലൈ നാല് രാവിലെ ഒമ്പത് മുതല്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായപരിധി 40 വയസ്. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 45. ഫോണ്‍ -0474 2526949.

ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു

വിവിധ വാർഡുകളിൽ ജോലി അവസരം, താൽപ്പര്യം ഉള്ളവർ ചുവടെ ജോലി വിവരങ്ങൾ വായിക്കുക, പരമാവധി ഷെയർ ചെയ്യുക.
വയനാട് : പൂതാടി ഗ്രാമപഞ്ചായത്തിലെ 9,13,16,21 വാര്‍ഡുകളിലേക്ക് ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു.

വാര്‍ഡുകളില്‍ സ്ഥിര താമസക്കാരായ 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.
പത്താം ക്ലാസ് പാസായിരിക്കണം.
അപേക്ഷകര്‍ ജൂലൈ അഞ്ചിന് രാവിലെ 10 ന് പൂതാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി എത്തണം

ഐ എഫ് സിയില്‍ നിയമനം നടത്തുന്നു
 
ജില്ലയിലെ ചെറുതാഴം, പെരിങ്ങോം, വയക്കര, കുറുമാത്തൂര്‍, പടിയൂര്‍, തില്ലങ്കേരി, മാലൂര്‍ സി ഡി എസ്സുകളില്‍ തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്റുറുകളില്‍ (ഐ എഫ് സി) ഐ എഫ് സി ആങ്കര്‍, സീനിയര്‍ സി ആര്‍ പി എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

യോഗ്യത, പ്രവൃത്തി പരിചയം, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂലൈ 15നകം ജില്ലാ മിഷന്‍ കോ ഓര്‍ഡിേനറ്റര്‍, ബി എസ് എന്‍ എല്‍ ഭവന്‍, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2702080

അർധസർക്കാർ സ്ഥാപനത്തിൽ മാനേജർ ഒഴിവ്

എറണാകുളം ജില്ലയിലെ സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ മാനേജർ (പെഴ്‌സണൽ-അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ഫസ്റ്റ്ക്ലാസ് ബി.ടെക്/ബി.ഇ. മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് ബിരുദം, എം.ബി.എ(എച്ച്.ആർ.), പി.ജി.ഡി.എം. (റഗുലർ കോഴ്‌സ്) എന്നീ യോഗ്യതകളും ഒരു അംഗീകൃത വ്യവസായ സ്ഥാപനത്തിൽ എട്ടുവർഷത്തെ പ്രവർത്തിപരിചയവും (മാനേജീരിയൽ കേഡറിൽ 5 വർഷത്തെ പ്രവർത്തി പരിചയം) ഉള്ള 18-45 വയസ് പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തൽപരരായ ഉദ്യോഗാർത്ഥികൾ ജൂലൈ പത്തിന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ പ്രോജക്റ്റ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തെ അംഗീകൃത ഡി.സി.എ/പി.ജി.ഡി.സി.എ. ആണ് യോഗ്യത.

പ്രായപരിധി 18-30 (പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 3 വർഷത്തെ വയസ്സിളവ് ). താൽപര്യമുള്ളവർ ബയോഡേറ്റ (ഫോൺ നമ്പർ, ഇ മെയിൽ ഐഡി സഹിതം). വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം പ്രായം എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ ആറിന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷിക്കണം. 
ഫോൺ 04829-282393

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain