കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ, ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

വൈത്തിരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താലൂക്ക് ഹെഡ്‌ക്വോര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് ജീവനക്കാരെ നിയമിക്കുന്നു. ജൂലായ് 29 ന് രാവിലെ 10 ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കൂടിക്കാഴ്ച നടക്കും.

 പത്താം തരം പാസ്സായതും ആശുപത്രിയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
കോവിഡ് ബ്രിഗേഡുമാരായി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍ 04936 256229

താത്കാലിക നിയമനം

കെ.എസ്.സി.എസ്.ടി.ഇ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കാഷ്വൽ ലേബർ/ ലാബ് അറ്റൻഡർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിദിന വേതനം 645 രൂപ. 2024 ജനുവരി 1ന് 36 വയസ്സ് കവിയരുത്. 

50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. ടിഷ്യുകൾച്ചർ ലാബുകളിലെ 3 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ജൂലൈ 31ന് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ ഇൻ്റര്‍വ്യൂ

നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കോടിയേരി ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 40 വയസ്സില്‍ താഴെയുള്ള ജി എന്‍ എം, ബി എസ് സി നഴ്‌സിംഗ് കഴിഞ്ഞവര്‍ക്ക് ആഗസ്റ്റ് രണ്ടിന് രാവിലെ 11 മണിക്ക് ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. 
ഫോണ്‍ 0490 2359655.

ജൂനിയർ കൺസൾട്ടന്റ് നിയമനം

സംസ്ഥാന റഗുലേറ്ററി കമ്മീഷൻ ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്സ്) നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 7. കൂടുതൽ വിവരങ്ങൾക്ക്: www.erckerala.org .

ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം
 
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 
യോഗ്യത: എം.ബി.ബി.എസ്. വേതനം: 45,000 രൂപ. ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ വയസ്്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31 ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍:0484-2754000

പോളിടെക്‌നിക്‌ കോളേജിൽഅഭിമുഖം

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രി തസ്തികയിലെ (ഒഴിവ്-01) താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂലായ് 29ന് രാവിലെ 10 മണിക്കും കോളേജിൽ നടത്തും. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എംഎസ്‌സി കെമിസ്ട്രി നെറ്റ്/ പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന.

അസിസ്റ്റന്റ് പ്രൊഫസർ

മാത്തമാറ്റിക്‌സ് തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂലായ് 30ന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. ഒഴിവ് - 2, യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എംഎസ്‌സി മാത്തമാറ്റിക്‌സ് നെറ്റ്/ പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന. 
ഫോൺ: 0471 2360391.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain