കേരള ടൂറിസം വകുപ്പിന് കീഴില്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ ആവശ്യമുണ്ട്.
കൂടാതെ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കും യോഗ്യരായവരെ ആവശ്യമുണ്ട്.
താല്‍പര്യമുള്ളവര്‍ക്ക് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 9 രാവിലെ 11 ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2558385, 9188133492 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
മോണ്ടിസോറി അധ്യാപക പരിശീലനം
കെല്‍ട്രോണ്‍ നടത്തുന്ന മോണ്ടിസോറി അധ്യാപക പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല