sakhi one stop Recruitment Apply now 2024/സഖി വൺസ്റ്റോപ്പ് സെന്ററിൽ സെക്യൂരിറ്റി ജോലി നേടാൻ അവസരം, പോസ്റ്റ് പൂർണ്ണമായും വായിച്ച ശേഷം അപേക്ഷിക്കുക.
▪️വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്ററിൽ വനിതകളായ ഉദ്യോഗാർഥികളിൽ നിന്നും സെക്യൂരിറ്റി/ നൈറ്റ് വുമൺ (സ്ത്രീകൾ മാത്രം) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
▪️ ഒഴിവുകളുടെ എണ്ണം രണ്ട്. പ്രായപരിധി 18-45. പ്രതിഫലം 12000 രൂപ
▪️യോഗ്യത എട്ടാം ക്ലാസും എഴുത്തും വായനയും. സർക്കാർ/ അർദ്ധസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുള്ള രണ്ട് വർഷത്തെ സേവന പരിചയം വേണം.
▪️പ്രവൃത്തി സമയം വൈകിട്ട് 5 മുതൽ രാവിലെ 9 വരെ. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
▪️വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ ഫോട്ടോ പതിച്ച് ബയോഡാറ്റയും രേഖകളും സഹിതം.
അപേക്ഷകൾ നേരിട്ട് മാത്രമേ സ്വീകരിക്കൂ.
അഡ്രസ്സ്
വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, വി.ടി.സി കോംപ്ലക്സ്, പൂജപ്പുര – 12 എന്ന വിലാസത്തിൽ നേരിട്ട് സമർപ്പിക്കണം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30.
ഫോൺ നമ്പർ 8281999059,8714291005