ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഗവ. ഗസ്റ്റ് ഹൗസ് ആലുവ, ഗവ. ഗസ്റ്റ് ഹൗസ് ആലപ്പുഴ എന്നിവടങ്ങളിലേക്ക് താഴെ കൊടുത്തിരിക്കുന്ന തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷം കാലയളവിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനു യോഗ്യരായ അപേക്ഷകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. നിലവിൽ ഒഴിവുള്ള സ്ഥാപനം. തസ്തിക, ഒഴിവുകളുടെ എണ്ണം എന്നിവ ചുവടെ ചേർക്കുന്നു.
ഹൗസ് കീപ്പിങ് സ്റ്റാഫ്
SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത. കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിലെ പ്രവർത്തി പരിചയം.
ഫുഡ് & ബിവറേജ് സ്റ്റാഫ് റിസപ്ഷനിസ്റ്റ്
മിനിമം പ്ലസ് ടു പാസായിരിക്കണം കൂടാതെ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് & ബീവറേജ് സർവീസ് (ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട തത്തുല്യ യോഗ്യത അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിലെ പ്രവർത്തി പരിചയം
ജോലി : കുക്ക്
SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നോ ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിലെ പ്രവർത്തി പരിചയം.
കിച്ചൻ മേട്ടി
SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത. കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
വയസ്സ് വിവരങ്ങൾ
മേൽ പറഞ്ഞ തസ്തികയിലേക്ക് 18 – 35 വയസിനും ഇടയിലുള്ള ഉദ്യോഗർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസിളവി അനുവദനീയമാണ്.
നിബന്ധനകൾ
1) മേൽ പറഞ്ഞ തസ്തികകളിലേക്കുള്ള നിയമനം പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനമായിരിക്കും.
2) ഉദ്യോഗർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷ/ സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും
3) തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവിൻ (പ്രകാരം ക്ലാസ് Tv ജീവനക്കാർക്ക് നൽകുന്ന തുക വേതനമായി ലഭിക്കും. നിലവിൽ പ്രതിദിന വേതനം -670/-
4) അപേക്ഷകർ അതാത് തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്.
6) എഴുത്ത് പരീക്ഷ സ്മിൽ ടെസ്റ്റ് ഇന്റർവ്യൂ എന്നിവയ്ക്ക് സ്വന്തം ചിലവിൽ ഹാജരാക്കേണ്ടതാണ്.
7) നിയമനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.
8) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 12.07.2024 വൈകുന്നേരം 4 മണി ആയിരിക്കും
നോട്ടിഫിക്കേഷൻ & അപ്ലിക്കേഷൻ ലിങ്ക്
പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്