വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ മിഷൻ വാത്സല്യ ഹെൽപ്പ് ലൈനിൽ ഒഴിവുകൾ
മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന ചൈൽഡ് ഹെൽപ് ലൈനിന്റെ തിരുവനന്തപുരം പൂജപ്പുരയിലുള്ള സംസ്ഥാന കാൾ സെന്ററിലേക്ക് ഹെൽപ് ലൈൻ അഡ്മിനിസ്ട്രേറ്റർ, ഐ.ടി സൂപ്പർവൈസർ എന്നീ തസ്തികകളിലെ ഓരോ ഒഴിവിലേക്കും, കോൾ ഓപ്പറേറ്റർ തസ്തികകളിലെ രണ്ട് ഒഴിവിലേക്കും കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അടിസ്ഥാന യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 19,000 - 30,000 രൂപ
ഉദ്യോഗാർഥികൾ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച്, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ആഗസ്റ്റ് എട്ടിന് അഞ്ച് മണിക്കകം സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി, സംസ്ഥാന കാര്യാലയം, വനിത ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം – 695 012 എന്ന വിലാസത്തിൽ സമർപ്പിക്കണം.
അപേക്ഷാ ഫോറത്തിന്റെ മാതൃകയും മറ്റ് വിശദ വിവരങ്ങളും നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.