പത്താം ക്ലാസ്സ്‌ ഉണ്ടോ പഞ്ചായത്ത് ഓഫീസിൽ ക്ലർക്ക് ആവാം

 Clerk Job vacancy Apply Now


LD ക്ലര്‍ക്ക് ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നതിനായി യോഗ്യരായ യുവതി -യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ള ജോലി അന്വേഷകർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ കാര്യാലയത്തിലേക്കാണ് ക്ലര്‍ക്ക് നിയമനം നടക്കുന്നതു 

യോഗ്യത : പത്താം ക്ലാസ് വിജയം മലയാളം- ഇംഗ്ലീഷ് ടൈപ്പിങ് കമ്പ്യൂട്ടര്‍ പരിജ്ഞാനം,
ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജൂലൈ 23ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം.
സംശയങ്ങള്‍ക്ക്: 04936 282422
മറ്റു ജോലി വിവരങ്ങൾ

താത്കാലിക ഒഴിവ്
സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊഡക്ഷന്‍ പ്ലാനിംഗ് അസിസ്റ്റന്റ് തസ്തികയിലെ താത്കാലിക ഒഴിവ് നിലവിലുണ്ട്.

താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് ഏഴിന് യോഗ്യത/പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. 

യോഗ്യത: എസ് എസ് എല്‍ സി, ഫസ്റ്റ് ക്ലാസോടു കൂടിയ മൂന്നു വര്‍ഷ ഡിപ്ലോമ, പ്രിന്റിംഗ്  എസ്റ്റാബ്ലിഷ്‌മെന്റില്‍ മൂന്നു വര്‍ഷത്തെ പരിചയം, പ്രൊഡക്ഷന്‍ പ്ലാനിംഗ്/കമ്പ്യൂട്ടിംഗ് പരിചയമുളളവര്‍ക്ക് മുൻഗണന. 
പ്രായം 18-41, ശമ്പളം മാസം 15000 രൂപ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain