പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം.

കേരള സര്‍ക്കാരിന്റെ കീഴില്‍  പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

വൈത്തിരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താലൂക്ക് ഹെഡ്‌ക്വോര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് ജീവനക്കാരെ നിയമിക്കുന്നു. ജൂലായ് 29 ന് രാവിലെ 10 ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കൂടിക്കാഴ്ച നടക്കും. പത്താം തരം പാസ്സായതും ആശുപത്രിയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കോവിഡ് ബ്രിഗേഡുമാരായി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍ 04936 256229

വാക്ക് ഇൻ ഇന്റർവ്യൂ
ജില്ലാ മാതൃക ആശുപത്രിയിലേക്ക് 179 ദിവസത്തെ കരാർ അടിസ്ഥാനത്തിൽ പ്ലംബർ (1), ഡ്രൈവർ (2) ലാബ് ടെക്നീഷ്യൻ (1) ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ജൂലൈ 31ന് രാവിലെ 10.30 മുതൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വച്ച് വാക്ക് ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുമായി അന്നേ ദിവസം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ ഹാജരാകണം.

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം
വാക്ക് ഇൻ ഇന്റർവ്യൂ
നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലിക നിയമനം
ഓവര്‍സിയര്‍ നിയമനം
സൈക്കോളജി അപ്രന്റീസ് താത്കാലിക ഒഴിവ്
ബോട്ട് ഡ്രൈവര്‍ താത്കാലിക നിയമനം
പ്രൊജക്ട് അസിസ്റ്റന്റ് അഭിമുഖം
ഹോമിയോ ആശുപത്രിയിൽ ക്ലീനറുടെ ഒഴിവ്.


നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയിൽ താത്കാലിക ഒഴിവിലേക്ക് ക്ലീനറെ നിയമിക്കുന്നു. അറുപത് വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവർ ജൂലൈ 27 വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ സമർപ്പിക്കണം.

നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലിക നിയമനം
കെ.എസ്.സി.എസ്.ടി.ഇ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കാഷ്വൽ ലേബർ/ ലാബ് അറ്റൻഡർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിദിന വേതനം 645 രൂപ. 2024 ജനുവരി 1ന് 36 വയസ്സ് കവിയരുത്. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. ടിഷ്യുകൾച്ചർ ലാബുകളിലെ 3 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ജൂലൈ 31ന് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.

ഓവര്‍സിയര്‍ നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഒഴിവുളള ഓവര്‍സിയര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷം ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂലായ് 27 ന് രാവിലെ 10.30 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04936 282422

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain