നാഷണൽ ആയുഷ് മിഷൻ ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്ടുകളിൽ നഴ്സിങ് അസിസ്റ്റന്റ്, അറ്റൻഡർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക.
▪️നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ എ.എൻ.എം അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.
▪️ഉയർന്ന പ്രായപരിധി 40 വയസ്. ▪️പ്രതിമാസ വേതനം 11,550 രൂപ.
🔹അറ്റൻഡർ തസ്തികയിൽ എസ്.എസ്.എൽ.സി വിജയമാണ് യോഗ്യത.
🔹ഉയർന്ന പ്രായപരിധി 40 വയസ്. 🔹പ്രതിമാസ വേതനം 10,500 രൂപ.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 1.
നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലെ ഇന്റർവ്യൂ ആഗസ്റ്റ് 7ന് രാവിലെ 10.30നും
അറ്റൻഡർ തസ്തികയിലെ ഇന്റർവ്യൂ ആഗസ്റ്റ് 8ന് രാവിലെ 10.30നും നടക്കും.
നാഷണൽ ആയുഷ് മിഷന്റെ തിരുവനന്തപുരം ആരോഗ്യഭവൻ അഞ്ചാംനിലയിലാണ് ഇന്റർവ്യു നടത്തുന്നത്.
യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കണം.
കൂടുതൽവിവരങ്ങൾക്ക്: www.nam.kerala.gov.in.