ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിക്കു വേണ്ടി ദിവസവേതനാടിസ്ഥാനത്തില്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ഐ.ടി.ഐ / ഡിപ്ലോമയാണ് യോഗ്യത. 755 രൂപയാണ് പ്രതിദിന വേതനം. ജൂലൈ 12 രാവിലെ 10.30 ന് കെ.ആര്‍.ഡബ്ല്യു.എസ്.എ മലപ്പുറം മേഖലാ കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2738566
🔰ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് ഡ്രൈവർ കം അറ്റന്‍ഡന്റിനെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് യോഗ്യതയുള്ളവരും എല്‍.എം.വി ഡ്രൈവിങ് ലൈസൻസ് ഉള്ളവരുമായിരിക്കണം. താൽപര്യമുള്ളവർ ജൂലൈ 11 രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. നിയമനം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും