അ‍ഞ്ചാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് ഗേള്‍സ് എന്‍ട്രി ഹോമില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനം

വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായ നിർഭയ സെല്ലിന് കീഴിലുള്ളതും രണ്ടത്താണി യുവത കൾച്ചറൽ ഓർഗനൈസേഷന്റെ മേൽനോട്ട ചുമതലയിലുള്ളതുമായ തവനൂർ എൻട്രി ഹോം ഫോർ ഗേൾസ്" എന്ന സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എല്ലാ തസ്തികകളിലും ഓരോ ഒഴിവ് വീതമാണുള്ളത്. 

തസ്തികകളും യോഗ്യതകളും. 

1. ഹോം മാനേജര്‍. 
യോഗ്യത: എം.എസ്.ഡബ്ല്യു/ സൈക്കോളജി/ സോഷ്യോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം. പ്രതിമാസം 22500 രൂപയാണ് വേതനം.

 2.ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍. യോഗ്യത: എം.എസ്.ഡബ്ല്യു/ സൈക്കോളജി/ സോഷ്യോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം. പ്രതിമാസം 16,000 രൂപ. 

3.കെയര്‍ടേക്കര്‍. 
യോഗ്യത: പ്ലസ്ടു. പ്രായം 25 വയസ്സ് പൂര്‍ത്തിയായിരിക്കണം. 
30-45 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിമാസം 12,000 രൂപയാണ് വേതനം.

 4.പാര്‍ട് ടൈം സൈക്കോളജിസ്റ്റ്. യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രതിമാസം 12,000 രൂപയാണ് വേതനം.

 5.കുക്ക്. 
യോഗ്യത: അ‍ഞ്ചാം ക്ലാസ്. പ്രായം 25 വയസ്സിന് മുകളില്‍. വേതനം പ്രതിമാസം 12,000 രൂപ. 

6. പാര്‍ട് ടൈം ലീഗല്‍ കൗണ്‍സിലര്‍. യോഗ്യത: എല്‍.എല്‍.ബി. വേതനം പ്രതിമാസം 10,000 രൂപ. 

7. സെക്യൂരിറ്റി. 
യോഗ്യത: എസ്.എസ്.എല്‍.സി, വേതനം പ്രതിമാസം 10,000 രൂപ. 

8. ക്ലീനിങ് സ്റ്റാഫ്, 
യോഗ്യത: അ‍ഞ്ചാം ക്ലാസ്. പ്രായം 25 വയസ്സിന് മുകളില്‍. വേതനം പ്രതിമാസം 9,000 രൂപ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് എല്ലാ തസ്തികകളിലും മുന്‍ഗണന ലഭിക്കും.

അപേക്ഷ സമർപ്പിക്കുന്നവര്‍ വെള്ള പേപ്പറിൽ ഫോട്ടോ സഹിതം തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റുകൾ, ആധാറിന്റെ പകർപ്പ് എന്നിവ സഹിതം yuvathaculturalorganization@gmail.com എന്ന ഈ മെയിൽ വിലാസത്തിലോ സെക്രട്ടറി, ശാന്തിഭവനം, പൂവന്‍ചിന, രണ്ടത്താണി പി.ഒ 676510 എന്ന വിലാസത്തിലോ ജൂലൈ 12 വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി അയക്കണം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain