കേരള സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡിൽ ഓഡിറ്റ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ഒരു ഒഴിവുണ്ട്. പ്രായം 2024 ജനുവരി ഒന്നിന് 50 വയസിൽ താഴെയായിരിക്കണം.യോഗ്യത സി.എ/ ഐ.സി.എം.എ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം.
പ്രതിഫലം 40,000 രൂപ.
എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും നിയമനം. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയൊടൊപ്പം റെസൂമേ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉണ്ടായിരിക്കണം.
അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് ‘ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് ഓഡിറ്റ് അസിസ്റ്റന്റ്’ എന്ന് രേഖപ്പെടുത്തണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം: മാനേജിങ് ഡയറക്ടർ, ഒന്നാംനില, ബി.എസ്.എൻ.എൽ സെൻട്രൽ ടെലഫോൺ എക്സ്ചേഞ്ച് ബിൽഡിങ്, ഗവ. പ്രസിനു സമീപം, സ്റ്റാച്യു, തിരുവനന്തപുരം-695 001.
2) കേരള ലാൻഡ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KLDC) സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് പെയ്ഡ് ഇന്റേൺഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു.
എല്ലാ ജില്ലാ ഓഫീസുകളിലും ഒഴിവികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒരു വർഷമാണ് ഇന്റേൺഷിപ്പ് കാലയളവ്.
പ്രതിമാസം 12,000 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും.
ഉദ്യോഗാർഥികൾ രജിസ്റ്റർ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.
ഫീസ് 500 രൂപ.
യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്രീനിങ് ഉണ്ടായിരിക്കും. ഏഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പ്രത്യേക റാങ്ക് ലിസ്റ്റുകൾ തയാറാക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 10.